Times Kerala

 പെറ്റ് ഷോപ്പിലെ ഷട്ട‍ർ കുത്തിത്തുറന്ന് കവര്‍ച്ച: നായകളെയടക്കം മോഷ്ടിച്ചു, പ്രതി പിടിയില്‍ 

 
 പെറ്റ് ഷോപ്പിലെ ഷട്ട‍ർ കുത്തിത്തുറന്ന് കവര്‍ച്ച: നായകളെയടക്കം മോഷ്ടിച്ചു, പ്രതി പിടിയില്‍ 
കോട്ടയം: കോട്ടയം ഏറ്റുമാനൂരില്‍ പെറ്റ് ഷോപ്പ് കുത്തിത്തുറന്ന് പണവും നായ്ക്കുട്ടികളെയും മോഷ്ടിച്ചയാൾ പിടിയില്‍. തിരുവനന്തപുരം ആലംകോട് സ്വദേശിഅയ്യൂബ് ഖാൻ എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഈ മാസം പതിമൂന്നാം തിയതി രാത്രിയോടുകൂടി ഏറ്റുമാനൂർ കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന പെറ്റ്സ് ഷോപ്പിന്റെ  ഷട്ടർ കുത്തി തുറന്ന് അകത്ത് കയറി മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും, അവിടെയുണ്ടായിരുന്ന നാലു നായ്ക്കുട്ടികളെയും മോഷ്ട്ടിക്കുകയായിരുന്നു. ഇയാൾക്കെതിരെ  വെഞ്ഞാറമൂട്, അഞ്ചൽ, ഇടവണ്ണ,  ആറ്റിങ്ങൽ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

Related Topics

Share this story