Times Kerala

ശബരിമല അന്നദാനത്തിന് അനുമതി വേണം; സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ച് അഖില ഭാരത അയ്യപ്പ സേവാ സംഘം 
 

 
ചിങ്ങമാസ പൂജകൾ പൂർത്തിയായി, ശബരിമല നട അടച്ചു

ദില്ലി: ശബരിമല അന്നദാനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച് അഖില ഭാരത അയ്യപ്പ സേവാ സംഘം. ശബരിമലയിൽ അന്നദാനത്തിന് അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന് നൽകി അനുമതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് ഹൈക്കോടതി അന്നദാനം നടത്താൻ നൽകിയ അനുമതി സുപ്രീം കോടതി റദ്ദാക്കിയത്. 2017 ൽ ഹൈക്കോടതി തന്നെ നൽകിയ അനുമതി റദ്ദാക്കി കൊണ്ടായിരുന്നു പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. 

ശബരിമലയിലും പമ്പയിലും അന്നദാനത്തിന് അനുമതി തേടി ശബരിമല അയ്യപ്പ സേവ സമാജം നേരത്തെ ഹൈക്കോടതിയ സമീപിച്ചിരുന്നു. എന്നാൽ ഈ ഹർജിയെ എതിർത്ത തീരുവിതാംകൂർ ദേവസ്വംബോർഡ് ബോർഡിന്റെ അന്നദാനം നിലനിൽക്കെ പുതിയ സംഘടനയ്ക് അനുമതി നൽകിയാൻ പാടില്ലെന്ന് അറിയിച്ചു. മാത്രമല്ല ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ ഭക്ഷ്യസുരക്ഷയടക്കം വെല്ലുവിളിയാകുമെന്നും അതിനാൽ ദേവസ്വം ബോർഡിന്റെ അന്നദാനത്തിൽ പങ്കാളികളാകുന്നതാണ് ഉചിതമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. ഈ വാദം കണക്കിലെടുത്ത് ശബരിമല അയ്യപ്പ സേവ സമാജത്തിന് ഹർജി തള്ളിയ ഹൈക്കോടതി അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന് നേരത്തെ നൽകിയ അനുമതിയും റദ്ദാക്കി.

Related Topics

Share this story