പത്തനംതിട്ടയില്‍ യുയുവാവിനെ കൊലപ്പെടുത്തി മൃതദേഹം പാടത്ത് തള്ളിയ സംഭവം; പ്രതി പിടിയിൽ

പത്തനംതിട്ട: കോയിപ്രത്ത് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം പാടത്ത് തള്ളിയ കേസിലെ പ്രതി പിടിയിൽ. വിനോദ് എന്നയാളെയാണ് മാരാമണിൽ നിന്നും പിടികൂടിയത്.
പുല്ലാട് ഐരാക്കാവ് പാറയ്ക്കല്‍ പ്രദീപിനെ(38) കൊലപ്പെടുത്തി വീടിന് തൊട്ടുമുമ്പിലുള്ള പുന്നയ്ക്കല്‍ പാടശേഖരത്ത് ഉപേക്ഷിച്ചെന്നാണ് കേസ്. കേസിലെ പ്രതിയായ വ്യക്തിയുടെ ഭാര്യയുമായി പ്രദീപിനുള്ള ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.

ഇന്ന് രാവിലെയാണ് പ്രദീപിന്റെ മൃതദേഹം പാടത്തെ ചെളിയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.