ട്രെയിനില്‍ മദ്യലഹരിയില്‍ സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടി | harass women

ബുധനാഴ്ച വൈകീട്ട് ചങ്ങനാശ്ശേരിയില്‍വെച്ചായിരുന്നു സംഭവം.
crime
Published on

തിരുവനന്തപുരം: ട്രെയിനില്‍ സ്ത്രീകള്‍ക്കുനേരെ അതിക്രമം നടത്താൻ ശ്രമിച്ചയാളെ യാത്രക്കാർ പിടികൂടി റെയില്‍വെ പൊലീസിന് കൈമാറി.തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്പ്രസിലാണ് മദ്യലഹരിയിലെത്തിയ ആള്‍ സ്ത്രീകളെ അതിക്രമിക്കാന്‍ ശ്രമിച്ചത്. ബുധനാഴ്ച വൈകീട്ട് ചങ്ങനാശ്ശേരിയില്‍വെച്ചായിരുന്നു സംഭവം.

ട്രെയിന്‍ കോട്ടയം സ്‌റ്റേഷന്‍ വിട്ടതിന് പിന്നാലെയാണ് മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത്. ഇതോടെ സ്ത്രീകള്‍ ഒഴിഞ്ഞുമാറിയെങ്കിലും ഇയാള്‍ വീണ്ടും സ്ത്രീകളുടെ അടുത്തെത്തി മോശമായി പെരുമാറുകയായിരുന്നു. ഇതോടെ സഹയാത്രികരായ പുരുഷന്മാര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചു. ഇയാളുടെ ഷര്‍ട്ട് അഴിച്ചെടുത്ത് ഇതുകൊണ്ട് കൈകള്‍ കെട്ടിയിട്ടു. ഇയാള്‍ കുതറിയോടാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ ബലംപ്രയോഗിച്ച് നിലത്ത് കിടത്തുകയായിരുന്നു. ട്രെയിന്‍ ചെങ്ങന്നൂര്‍ റെയില്‍വെ പൊലീസിന് കൈമാറി.

Related Stories

No stories found.
Times Kerala
timeskerala.com