പാലത്തായി പോക്സോ കേസ്: BJP നേതാവ് പ്രതിയായ കേസിൽ തലശ്ശേരി പോക്സോ കോടതി ഇന്ന് വിധി പറയും | POCSO

അഞ്ചു തവണയാണ് കേസിന്റെ അന്വേഷണ സംഘത്തെ മാറ്റിയത്.
Palathayi POCSO case, Thalassery POCSO court to pronounce verdict today
Published on

കണ്ണൂർ: ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ച പാലത്തായി ലൈംഗികാതിക്രമ കേസിൽ തലശ്ശേരി പോക്സോ അതിവേഗ കോടതി ഇന്ന് വിധി പറയും. സ്കൂളിലെ പത്ത് വയസ്സുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ അധ്യാപകനും ബി.ജെ.പി. നേതാവുമായ കുനിയിൽ പത്മരാജനാണ് പ്രതി.(Palathayi POCSO case, Thalassery POCSO court to pronounce verdict today)

കേസിന്റെ അന്വേഷണത്തെച്ചൊല്ലി സംസ്ഥാന സർക്കാരും വലിയ പ്രതിരോധത്തിലായിരുന്നു. അഞ്ചു തവണയാണ് കേസിന്റെ അന്വേഷണ സംഘത്തെ മാറ്റിയത്.

കേസ് വ്യാജമാണെന്നും എസ്.ഡി.പി.ഐ.യുടെ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നുമാണ് കേസിൽ ബി.ജെ.പി. ആരോപിച്ചത്. ഈ കേസിന്റെ വിധി രാഷ്ട്രീയ, പൊതുസമൂഹ മണ്ഡലങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com