പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി നാളെ | Palathai rape case

Crime
Published on

തലശ്ശേരി: പാനൂരിലെ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കുറ്റക്കാരനെന്ന് കോടതി. ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ. പദ്മരാജനെയാണ് തലശ്ശേരി പോക്സോ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസിൽ നാളെ (നവംബർ 15) വിധി പറയും.

2020 ജനുവരി മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ സ്കൂളിലെ ശൗചാലയത്തില്‍ കൊണ്ടുപോയി കുട്ടിയെ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയുടെ അമ്മ നൽകിയ പരാതിയെത്തുടർന്ന് 2020 ഏപ്രിൽ 15 ന് പാനൂര്‍ പോലീസ് പദ്മരാജനെ അറസ്റ്റ് ചെയ്തു. കേസിന്റെ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. 2024 ഫെബ്രുവരി 23 ന് കേസിന്റെ വിചാരണ ആരംഭിച്ചു. വിചാരണ വേളയിൽ മൂന്ന് തവണ ജഡ്ജിമാർ മാറിയിരുന്നു.

Summary

A court in Thalassery has found the former BJP Thiruvangoor Panchayat President, K. Padmarajan, guilty in the controversial Palathayi sexual assault case involving a fourth-grade student.

Related Stories

No stories found.
Times Kerala
timeskerala.com