പടയപ്പ വീണ്ടും റോഡിലിറങ്ങി; ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു
Fri, 17 Mar 2023

ഇടുക്കി: മൂന്നാറില്‍ പടയപ്പ വീണ്ടും റോഡിലിറങ്ങി. നെയ്മക്കാട് ഭാഗത്താണ് പടയപ്പ ഇറങ്ങിയത്. ഇതോടെ ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും യാത്രക്കാരും ബഹളം വച്ചാണ് ആനയെ തുരത്തിയത്.