Times Kerala

 പി സതീഷ് കുമാര്‍ എസി മൊയ്തീന്റെ ബിനാമിയായി  പ്രവര്‍ത്തിച്ചു :  മൊഴി നൽകി ജിജോർജ് 

 
303

മുന്‍ മന്ത്രി എസി മൊയ്തീനെതിരെ കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ ജിജോർജ് മൊഴി നൽകി. മൊഴിയിൽ പറയുന്നതനുസരിച്ച് പി സതീഷ് കുമാര്‍ എസി മൊയ്തീന്റെ ബിനാമിയായി  പ്രവര്‍ത്തിച്ചുവെന്നും സതീഷ് കുമാര്‍ പണം  നേതാക്കളുടെ ബിനാമിയായി പലിശയ്ക്ക് കൊടുത്തുവെന്നും പറയുന്നു. ഇയാള്‍ 100 രൂപയ്ക്ക് 10 രൂപ പലിശ ഈടാക്കിയെന്നും മൊഴിയിൽ പറയുന്നു.

മുൻ മന്ത്രിയെ കൂടാതെ മൊഴിയിൽ  മുന്‍ ഡിഐജി എസ് സുരേന്ദ്രനെതിരെയും സിപിഎം നേതാവ് എംകെ കണ്ണനെതിരെയും റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വ്യാപാരി വ്യവസായി സമിതി നേതാവ് ബിന്നി ഇമ്മട്ടിക്കെതിരെയും പറയുന്നുണ്ട്.

Related Topics

Share this story