Times Kerala

 ഭൂരേഖകൾ ഉടമസ്ഥർക്ക് ഓൺലൈനായി പരിശോധിക്കാം

 
 വിപുലമായ തയ്യാറെടുപ്പോടെ ഫയൽ അദാലത്തുകൾ സംഘടിപ്പിക്കും
 

തൃശ്ശൂർ താലൂക്കിലെ കിഴക്കുമുറി വില്ലേജിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ഡിജിറ്റൽ സർവ്വെ കേരള സർവേയും അതിരടയാളവും ആക്ട് 9 (1) പ്രകാരം പൂർത്തിയായി. ഇപ്രകാരം തയ്യാറാക്കിയിട്ടുള്ള സർവേ റിക്കാര്‍ഡുകൾ 'എന്റെ ഭൂമി' പോർട്ടലിലും കിഴക്കുമുറി വില്ലേജ് ക്യാമ്പ് ഓഫീസിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ഭൂവുടമസ്ഥർക്ക് https://entebhoomi.kerala.gov.in പോർട്ടൽ സന്ദർശിച്ച് തങ്ങളുടെ ഭൂമിയുടെ രേഖകൾ ഓൺലൈൻ ആയി പരിശോധിക്കാം. കൂടാതെ ക്യാമ്പ് ഓഫീസിലുള്ള സംവിധാനം പ്രയോജനപ്പെടുത്തി ഓഫീസ് പ്രവർത്തി ദിനങ്ങളിൽ റിക്കാർഡുകൾ പരിശോധിക്കാവുന്നതാണ്.

പരിശോധനയിൽ രേഖപ്പെടുത്തിയിട്ടുള്ള റിക്കാർഡുകളിൽ പരാതി ഉണ്ടെങ്കിൽ 30 ദിവസത്തിനകം ചേർപ്പ് റീസർവേ സൂപ്രണ്ടിന് ഫോറം 16 ൽ നേരിട്ടോ എന്റെ ഭൂമി പോർട്ടൽ മുഖേന ഓൺലൈനായോ അപ്പീൽ സമർപ്പിക്കണം. നിശ്ചിത ദിവസത്തിനകം അപ്പിൽ സമർപ്പിക്കാത്ത പക്ഷം റീസർവെ റിക്കാർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഉടമസ്ഥരുടെ പേരുവിവരം, അതിരുകൾ, വിസ്തീർണ്ണം  എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സർവെ അതിരടയാള നിയമം പതിമൂന്നാം വകുപ്പ് അനുസരിച്ച് ഫൈനൽ നോട്ടിഫിക്കേഷൻ പരസ്യപ്പെടുത്തി റിക്കാർഡുകൾ അന്തിമമാക്കുന്നതാണെന്ന് ഹെഡ് സർവെയർ അറിയിച്ചു. സർവ്വേസമയത്ത് തർക്കം ഉന്നയിച്ച് സർവ്വേ അതിരടയാള നിയമം പത്താം വകുപ്പ് രണ്ടാം ഉപവകുപ്പ് പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂ ഉടമസ്ഥന്മാർക്ക് ഈ അറിയിപ്പ് ബാധകമായിരിക്കുന്നതല്ല. കിഴക്കുമുറി വില്ലേജിലെ മുൻ സർവ്വേ നമ്പർ 1 മുതൽ 682 വരെയും ഡിജിറ്റൽ റിസർവ്വേ ബ്ലോക്ക് നമ്പർ 1 മുതൽ 14 വരെയുമാണ്. ഫോൺ: 0487 2334459

Related Topics

Share this story