ഒതായി മനാഫ് വധക്കേസ്: PV അൻവറിൻ്റെ സഹോദരീ പുത്രന്മാർ ഉൾപ്പെടെ 4 പ്രതികളുടെ വിധി ഇന്നറിയാം | Murder

പി.വി. അൻവർ അടക്കം 21 പ്രതികളെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു
ഒതായി മനാഫ് വധക്കേസ്: PV അൻവറിൻ്റെ സഹോദരീ പുത്രന്മാർ ഉൾപ്പെടെ 4 പ്രതികളുടെ വിധി ഇന്നറിയാം | Murder
Updated on

മലപ്പുറം: ഏറെ കോളിളക്കം സൃഷ്ടിച്ച ഒതായി മനാഫ് വധക്കേസിൽ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. 1995-ൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് 25 വർഷത്തോളം ഒളിവിലായിരുന്ന നാല് പ്രതികളാണ് നിലവിൽ വിചാരണ നേരിട്ടത്.(Othayi Manaf murder case, The verdict of 4 accused will be known today)

ഒന്നാം പ്രതിയായ മാലങ്ങാടൻ ഷെഫീഖ് മുൻ എം.എൽ.എ പി.വി. അൻവറിന്റെ സഹോദരീ പുത്രൻ ആണ്. മൂന്നാം പ്രതി മാലങ്ങാടൻ ഷെരീഫും അൻവറിന്റെ സഹോദരീപുത്രനാണ്. മുനീബ് (17-ാം പ്രതി), കബീർ എന്ന ജാബിർ (19-ാം പ്രതി) എന്നിവരാണ് മറ്റുള്ളവർ.

1995 ഏപ്രിൽ 13-ന് രാവിലെ പതിനൊന്നരയോടെ മലപ്പുറം ഒതായി അങ്ങാടിയിൽ വെച്ചാണ് ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫ് കൊല്ലപ്പെട്ടത്. മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിലെ പ്രതികളായ നാലുപേരും 25 വർഷത്തോളം ഒളിവിലായിരുന്നു. മനാഫിന്റെ സഹോദരൻ അബ്ദുൽ റസാഖ് നടത്തിയ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇവർ പിടിയിലായത്.

ഈ കേസിൽ രണ്ടാം പ്രതിയായിരുന്ന പി.വി. അൻവർ അടക്കം 21 പ്രതികളെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. വിചാരണ നേരിടുന്ന പ്രതികൾക്ക് ഇന്ന് കോടതി എന്ത് ശിക്ഷ വിധിക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com