Times Kerala

 അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ അവസരം

 
 അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ അവസരം
 അഴീക്കോട് തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ അസിസ്റ്റന്റ് ബോട്ട് കമാൻഡർ, ബോട്ട് എൻജിൻ ഡ്രൈവർ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. 59 ദിവസമാണ് നിയമന കാലാവധി.അസിസ്റ്റന്റ് ബോട്ട് കമാൻഡർ തസ്തികയ്ക്ക് വിരമിച്ച നേവി, ഗാർഡ്, ബി.എസ്.എഫ്, വാട്ടർ വിങ്ങ് സൈനികർ എന്നിവർക്ക് അപേക്ഷിക്കാം. കേരള മൈനർ പോർട്ട്സ് നൽകിയിട്ടുള്ള മാസ്റ്റർ ഡ്രൈവർ (ഹാർബർ ക്രാഫ്റ്റ് റൂൾസ്) എം.എം.ഡി ലൈസൻസ് ഉള്ളവരും കടലിൽ മൂന്നുവർഷം ബോട്ട് ഓടിച്ചുള്ള പരിചയവും ഉണ്ടായിരിക്കണം.ശാരീരിക ക്ഷമത - കാഴ്ചശക്തി, ദൂര കാഴ്ച്ച 6/6 സ്നെല്ലൻ, സമീപ കാഴ്ച 0.5, വർണ്ണാന്ധത, നിശാന്തത, കോങ്കണ്ണ് എന്നിവ ഉണ്ടായിരിക്കുവാൻ പാടില്ല. അപേക്ഷകർ കടലിൽ 500 മീറ്റർ നീന്തൽ ടെസ്റ്റ് വിജയിക്കണം. ശാരീരിക മാനസിക ആരോഗ്യ ക്ഷമത തെളിയിക്കുന്നതിന് ഒന്നാം ഗ്രേഡ് സിവിൽ സർജനിൽ കുറയാത്ത മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. സ്ത്രീകൾ, വികലാംഗർ, പകർച്ചവ്യാധിയുള്ളവർ എന്നിവർ തസ്തിയിലേക്ക് അപേക്ഷിക്കാൻ അർഹരല്ല. പ്രായപരിധി 50 വയസ്സിൽ കവിയരുത്.
ബോട്ട് എൻജിൻ ഡ്രൈവർ തസ്തികയ്ക്ക് കെ.ഐ.വി എഞ്ചിൻ ഡ്രൈവർ ലൈസൻസും മൂന്നുവർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. നേവി, കോസ്റ്റ് ഗാർഡ്, ബി.എസ്.എഫ് വാട്ടർ വിങ് എന്നിവയിൽ നിന്നുള്ള വിമുക്ത സൈനികർക്ക് മുൻഗണന ലഭിക്കും. ശാരീരിക ക്ഷമത സംബന്ധിച്ച മാനദണ്ഡങ്ങൾ അസിസ്റ്റന്റ് ബോട്ട് കമാൻഡറുടേതിന് സമാനമാണ്.
അപേക്ഷ ജില്ലാ പോലീസ് മേധാവി, തൃശ്ശൂർ റൂറൽ, ഇരിങ്ങാലക്കുട എന്ന വിലാസത്തിൽ സെപ്റ്റംബർ 20 നകം ലഭിക്കണം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകണം.

Related Topics

Share this story