Times Kerala

'ഉമ്മന്‍ചാണ്ടിയുടെ വിഴിഞ്ഞം'; പോസ്റ്റർ പങ്കുവെച്ച് ചാണ്ടി ഉമ്മന്‍

 
'ഉമ്മന്‍ചാണ്ടിയുടെ വിഴിഞ്ഞം'; പോസ്റ്റർ പങ്കുവെച്ച് ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ് വിഴിഞ്ഞം പദ്ധതി നടന്നതെന്ന പ്രചാരണം കോണ്‍ഗ്രസ് ശക്തമാക്കുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍. ചരിത്രദിനം എന്ന് വിശേഷിപ്പിച്ച ചാണ്ടി ഉമ്മന്‍ 'ഉമ്മന്‍ചാണ്ടിയുടെ വിഴിഞ്ഞം' എന്നെഴുതിയ ചിത്രവും ഷെയർ ചെയ്തു. വിഴിഞ്ഞത്ത് മദര്‍ഷിപ്പിന് ഔദ്യോഗിക സ്വീകരണം നല്‍കുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനും എംപിക്കും ക്ഷണമില്ലാത്ത സാഹചര്യത്തില്‍ കൂടിയാണ് ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് പോസ്റ്റ്.

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് വിഴിഞ്ഞം പദ്ധതിക്ക് ആരംഭം കുറിച്ചത്. തുടര്‍ന്ന് പിണറായി വിജയന്‍ സര്‍ക്കാരാണ് പദ്ധതി പൂർത്തീകരിച്ചത്. അതിനാലാണ് തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

Related Topics

Share this story