കണ്ണൂരിൽ കെഎസ്ആര്‍ടിസി ബസിന് അടിയിൽപ്പെട്ട് ഒരാള്‍ മരിച്ചു | Accident death

കെ എസ് ആർ ടി സി ബസിന് അടിയിൽ പെട്ടാണ് അപകടം ഉണ്ടായത്.
accident
Updated on

കണ്ണൂര്‍ : കണ്ണൂർ നഗരത്തിൽ ബസിന് അടിയിൽപ്പെട്ട് ഒരാൾ മരിച്ചു. കണ്ണൂര്‍ കാൾടെക്സ് എൻ എസ് ടാക്കീസിന് മുന്നിൽ വെച്ചാണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ട് 3.20 ഓടെയാണ് ദാരുണമായ അപകടമുണ്ടായത്. കെ എസ് ആർ ടി സി ബസിന് അടിയിൽ പെട്ടാണ് അപകടം ഉണ്ടായത്.

റോഡിലേക്ക് വീണയാളുടെ ദേഹത്ത് ബസിന്‍റെ പിൻവശത്തെ ടയർ കയറിയിറങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com