ഗോവിന്ദൻ മാഷിന്റെ ജാഥയ്ക്ക് നേര്യത് ഉടുത്ത് വരുന്നവർക്ക് ഒരു ദിവസത്തെ തൊഴിലുറപ്പ് വേതനം ഫ്രീ

 ഗോവിന്ദൻ മാഷിന്റെ ജാഥയ്ക്ക് നേര്യത് ഉടുത്ത് വരുന്നവർക്ക് ഒരു ദിവസത്തെ തൊഴിലുറപ്പ് വേതനം ഫ്രീ
പാറശാല: സി.പി.എം സെക്രട്ടറി എം വി ഗോവിന്ദന്റെ ജനകീയ പ്രതിരോധ യാത്ര തുടക്കം മുതൽ വിവാദമാണ്. ജാഥയിൽ പങ്കെടുക്കാൻ വന്നില്ലെങ്കിൽ കുടുംബശ്രീ പ്രവർത്തകർക്ക് ഫൈൻ അടിക്കുമെന്നും, തൊഴിലുറപ്പ് പണിക്കാരുടെ ഒരു ദിവസത്തെ ശമ്പളം കട്ട് ചെയ്യുമെന്നുമെല്ലാം റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ, ഗോവിന്ദൻ മാഷിന്റെ ജാഥയ്ക്ക് സ്ത്രീകൾ നേര്യത് ഉടുത്ത് വരണമെന്നാണ് പുതിയ നിർദേശം. നേര്യത് ഉടുത്ത് വരുന്ന കുടുംബശ്രീക്കാർക്ക് എല്ലാവർക്കും തൊഴിലുറപ്പ് പദ്ധതിയിൽ ഒരു ഹാജറും ഒപ്പും ഫ്രീയായി നൽകുമെന്നാണ് പുതിയ ഓഫർ. പാറശാല ഗ്രാമ പഞ്ചായത്തിലെ മേലെക്കേണം വാർഡിലെ കുടുംബശ്രീ ഗ്രൂപ്പിൽ വന്ന എഡിഎ എസിന്റെ നിർദ്ദേശം ആണിത്.  ഗോവിന്ദന്റെ ജാഥയിൽ അണി നിരക്കുകയാണിപ്പോൾ കേരളത്തിലെ കുടുംബശ്രീക്കാരുടെ പ്രധാന ജോലി. ജാഥ കടന്നു പോകുന്നിടത്തെല്ലാം സെറ്റ് സാരിക്കാരും താലപൊലിക്കാരും ഒക്കെ ഇവരുടെ വകയാണ്‌.

Share this story