ഓണാശംസകാർഡ് മത്സരം സെപ്റ്റംബർ 15 വരെ

മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി, ശുചിത്വമിഷൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഓണാശംസ കാർഡ് തയാറാക്കൽ മത്സരത്തിന് സെപ്റ്റംബർ 15 വരെ പങ്കെടുക്കാം. 'ഈ ഓണം വരും തലമുറയ്ക്ക് ' എന്ന പേരിലാണ് മത്സരം സംഘടിപ്പിക്കുന്നത്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലെ യു പി, ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് കാർഡുകൾ നിർമിക്കേണ്ടത്.

സംസ്ഥാന തലത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 10,000, 7,000, 5,000 രൂപയും ജില്ലാ തലത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 5,000, 3,000, 2,000 രൂപയും സമ്മാനമായി ലഭിക്കും. പ്രകൃതി സൗഹൃദ സഞ്ചി പ്രോത്സാഹന സമ്മാനമായും ലഭിക്കും. താത്പര്യമുള്ളവർ ഓണാശംസ കാർഡ് തയാറാക്കി രക്ഷിതാവിന്റെ ഒപ്പ് സഹിതം, സ്‌കൂളുകളിൽ ഏൽപ്പിക്കുകയോ ജില്ലാ ശുചിത്വമിഷൻ ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ എത്തിക്കുകയോ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 7012673457