വഴിത്തര്‍ക്കം,​ മലപ്പുറത്ത് യുവാവിനെ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി കൊന്നു

fire death
 മലപ്പുറം: യുവാവിനെ വീട്ടിലേക്കുള്ള വഴിയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഹോട്ടല്‍ തൊഴിലാളിയായ ഷാജി (42) ആണ് മരിച്ചത്. എടവണ്ണക്കടുത്ത് കിഴക്കേ ചാത്തല്ലൂരിലാണ് സംഭവം. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി ഷാജിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സാക്ഷി മൊഴി. അയല്‍വാസിയായ ഒരു സ്ത്രീയും മകനും ഷാജിയുടെ ദേഹത്ത് ദ്രാവകം ഒഴിച്ച്‌ കത്തിക്കുന്നത് കണ്ടെന്ന് മരിച്ച ഷാജിയുടെ മകളായ അമല്‍ ഹുദയും അയല്‍വാസിയായ യുവാവും മൊഴി നല്‍കി.സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Share this story