ഒല്ലൂര്‍ നവകേരള സദസ്സ്; സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു
Nov 18, 2023, 11:08 IST

ഒല്ലൂര്‍ നവകേരള സദസ്സിനോടനുബന്ധിച്ച് സ്വാഗതസംഘം ഓഫീസ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ഡിസംബര്‍ അഞ്ചിന് വൈകിട്ട് മൂന്നിനാണ് ഒല്ലൂര്‍ നവകേരള സദസ്സ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നടക്കുന്നത്.

പൂത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍, പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, എഡിഎം ടി മുരളി, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ആര്‍ കീര്‍ത്തി, തഹസില്‍ദാര്‍ ടി ജയശ്രീ, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.