പത്തനംതിട്ട: അടൂർ കോട്ടമുകളിൽ 77 വയസ്സുള്ള വയോധികയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒറ്റക്ക് താമസിച്ചിരുന്ന രത്നമ്മയെയാണ് ഇന്ന് രാവിലെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഏറെക്കാലമായി ഇവർ ഒറ്റയ്ക്കായിരുന്നു താമസം.(Old Woman commits suicide in Pathanamthitta, wound in hand )
പ്രദേശവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. അടൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. രത്നമ്മയുടെ വലതുകൈയിൽ ഒരു മുറിവുണ്ടെന്ന് പോലീസ് പറയുന്നു. കൈ ഞരമ്പ് മുറിച്ച ശേഷം ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
പ്രാഥമികമായി ദുരൂഹതകളില്ലെന്നാണ് പോലീസ് നിഗമനം. എങ്കിലും, ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായതിന് ശേഷം മാത്രമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ എന്ന് അടൂർ പോലീസ് അറിയിച്ചു. ഭർത്താവ് മരിച്ചതിനെ തുടർന്ന് രത്നമ്മ ഒറ്റയ്ക്കായിരുന്നു താമസം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്.