ഇനി സെലക്ടീവ് ആയി മാത്രമേ സിനിമ ചെയ്യുകയുള്ളു; ഭാവന

bhavana
ഇനി സെലക്ടീവ് ആയി മാത്രമേ സിനിമ ചെയ്യുകയുള്ളുവെന്ന് നടി ഭാവന അറിയിച്ചു . അധികം സിനിമകള്‍ വാരി വലിച്ച് ചെയ്യില്ല എന്നാണ് താരത്തിന്റെ തീരുമാനം. ഇനി വരുന്ന എല്ലാ സിനിമയ്ക്കും യെസ് എന്ന് പറയില്ല എന്നാണ് നടി  പറയുന്നത്.

ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് താന്‍ കടന്നു കഴിഞ്ഞു. വിവാഹം കഴിഞ്ഞു. സെറ്റില്‍ഡ് ആയി. തനിക്ക് വേറെയും ഉത്തരവാദിത്വങ്ങള്‍ പലതുമുണ്ട്. മുമ്പത്തെ പോലെ എല്ലാത്തിനും യെസ് പറയേണ്ട ആവശ്യം തനിക്കില്ലെന്നും വളരെ നേരത്തെ സിനിമയില്‍ എത്തിയതാണ് താനെന്നും നടി പറഞ്ഞു .

പതിനഞ്ചാമത്തെ വയസ്സിലാണ് ആദ്യത്തെ സിനിമയില്‍ അഭിനയിച്ചത്. ഇനി പതുക്കെ മുന്നോട്ട് പോയാല്‍ മതി. ഒരു നടി എന്ന നിലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഇനി ചെയ്യുകയുള്ളൂ. അതിന് വേണ്ടി കാത്തിരിയ്ക്കും, സ്വയം വെല്ലുവിളി തോന്നുന്ന ഒരു കഥാപാത്രം വന്നാല്‍ മാത്രം ചെയ്യുമെന്നാണ് ഭാവന പറയുന്നത്.

Share this story