Times Kerala

 പള്ളി ഭണ്ഡാര കവർച്ചശ്രമത്തിനിടെ പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ്

 
 പള്ളി ഭണ്ഡാര കവർച്ചശ്രമത്തിനിടെ പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ്
പ​യ്യ​ന്നൂ​ര്‍: പ​ള്ളി ഭ​ണ്ഡാ​രം കു​ത്തി​പ്പൊ​ളി​ച്ച് ക​വ​ർ​ച്ച​ക്ക് ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ​ത് കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ്. കാ​സ​ര്‍കോ​ട് ബാ​ളാ​ല്‍ അ​ത്തി​ക്ക​ട​വി​ലെ സി. ​ഹ​രീ​ഷ്‌​കു​മാ​റാ​ണ് (50) പ​യ്യ​ന്നൂ​ർ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്‌​ച പു​ല​ര്‍ച്ച 12.45ഓ​ടെയാണ് സംഭവം നടന്നത്.

പ​യ്യ​ന്നൂ​ർ ഗാ​ന്ധി പാ​ര്‍ക്കി​ന് സ​മീ​പ​ത്തെ ജു​മാ​മ​സ്ജി​ദ് വ​ള​പ്പി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി​ ഭ​ണ്ഡാ​രം കു​ത്തി​പ്പൊ​ളി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെയാ​ണ് പ്രതിയെ പിടികൂടിയത്. ഭ​ണ്ഡാ​രം കു​ത്തി​പ്പൊ​ളി​ക്കു​ന്ന​തി​ന്റെ ശ​ബ്ദം പ​ള്ളി​യു​ടെ സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ല്‍ താ​മ​സി​ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ളാ​ണ് കേ​ട്ട​ത്. വി​ദ്യാ​ര്‍ഥി​ക​ള്‍ പ​ള്ളി​ക്ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യെ​യും സെ​ക്ര​ട്ട​റി പ​യ്യ​ന്നൂ​ർ പൊ​ലീ​സി​നെ​യും അ​റി​യി​ച്ചു. പൊ​ലീ​സ് എ​ത്തി​ മോ​ഷ്ടാ​വി​നെ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.  

Related Topics

Share this story