നിപ വൈറസ് : യുവാവിന്റെ മൃതദേഹം പ്രോട്ടോകോള്‍ പ്രകാരം സംസ്കരിച്ചു

വടകര: നിപ ബാധിച്ച് മരിച്ച ആയഞ്ചേരി മംഗലാട് മമ്പളിക്കുനി ഹാരിസി(40)ന്റെ മൃതദേഹം പ്രോട്ടോകോള്‍ പാലിച്ച് സംസ്കരിച്ചു. കടമേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനിൽ പുലര്‍ച്ചെ 12.30ന് കോഴിക്കോട് കോര്‍പറേഷനിലെ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു കബറടക്കം നടത്തിയത്.

മരുതോങ്കര കള്ളാട്ട് മുഹമ്മദലി (45), ആയഞ്ചേരി മംഗലാട്ട് ഹാരിസ് (40) എന്നിവരുടെ മരണം നിപ മൂലമെന്ന് ചൊവ്വാഴ്ച ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. മുഹമ്മദലി ഓഗസസ്റ്റ് 30നും ഹാരിസ് ഇക്കഴിഞ്ഞ തിങ്കളാഴ്ചയുമാണ് മരണപ്പെട്ടത്.
മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബിലും പിന്നീട് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും നടത്തിയ പരിശോധനയിലാണ് നിപ രോഗ ബാധ സ്ഥിരീകരിച്ചത്. മുഹമ്മദലിയുടെ ഒൻപത് വയസുകാരനായ മകന്, 25 വയസുകാരനായ ഭാര്യാ സഹോദരന് എന്നിവര്‍ക്ക് രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്.