Times Kerala

 നിപ വൈറസ്: കോഴിക്കോട്ട് ആൾക്കൂട്ട നിയന്ത്രണം, സെപ്റ്റംബർ 24 വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്ന് സർക്കാർ

 
ത​മി​ഴ്നാ​ട്ടി​ൽ നി​പ ബാ​ധ​യി​ല്ല; വാ​ർ​ത്തകൾ തള്ളി തമിഴ്നാട് ആരോഗ്യവകുപ്പ്
 തിരുവനന്തപുരം: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട്ട് ജില്ലയിൽ ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.  ഈ മാസം 24 വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്ന്, യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ  ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാൻ ജില്ലാ കലക്ടറെ യോഗം ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.യോഗത്തിൽ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർ പുറമെ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, കെ. രാജൻ, എം.ബി. രാജേഷ്, എ.കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ചീഫ് സെക്രട്ടറി ഡോ. വി.വേണു, കോഴിക്കാട് ജില്ലാ കലക്ടർ, റവന്യൂ, പൊലീസ്, ആരോഗ്യ വകുപ്പ് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.കോഴിക്കോട് കുറ്റ്യാടിയിലും വടകരയിലും രണ്ടാഴ്ചയ്ക്കിടെ പനിബാധിച്ചു മരിച്ച രണ്ടും പേർക്കും ഇവരിലൊരാളുടെ കുട്ടിക്കും ബന്ധുവിനുമാണു നിപ്പ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. നിപ്പ മരണം സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിൽ എട്ട് പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. കണ്ടെയ്ൻമെന്‍റ് സോണുകളിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് വഴികൾ അടച്ചു.

Related Topics

Share this story