നിപ ; പാലക്കാട് ജില്ലയിലെ നിയന്ത്രണങ്ങൾ നീക്കി |Nipah case

സമ്പർക്കപ്പട്ടികയിലെ 418 പേരും ക്വാറൻ്റീനിൽ തുടരണം.
nipah virus
Published on

പാലക്കാട്‌ : നിപ ജാ​ഗ്രതയെ തുടർന്ന് പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്ന 18 വാർഡുകളിലെയും കുമരംപുത്തൂർ, കാരാക്കുറുശ്ശി, കരിമ്പുഴ, മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലേയും നിയന്ത്രണങ്ങൾ നീക്കി.

കുമരംപുത്തൂർ ചെങ്ങലീരി സ്വദേശിക്ക് നിപ ബാധിച്ച് മരണപ്പെട്ടതിന് പിന്നാലെയായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. സമ്പർക്കപ്പട്ടികയിലെ 418 പേരും ക്വാറൻ്റീനിൽ തുടരണം. അതേസമയം ആദ്യം നിപ സ്ഥരീകരിച്ച തച്ചനാട്ടുകര സ്വദേശിനി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com