നിപ പ്രതിരോധം: വെള്ളിയാഴ്ച സർവകക്ഷി യോഗം വിളിച്ച് സർക്കാർ

തിരുവനന്തപുരം: കോഴിക്കോട്ട് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സർവകക്ഷി യോഗം വിളിച്ച് സർക്കാർ. വെള്ളിയാഴ്ച രാവിലെ 11ന് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.
രോഗബാധിത ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാർ യോഗത്തിൽ പങ്കെടുക്കും. അതേസമയം കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുപരിപാടികൾ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ മാത്രമേ നടത്താൻ പാടുള്ളു. ആശുപത്രികളിൽ ഒരു കൂട്ടിരിപ്പുകാരന് മാത്രമായിരിക്കും അനുവാദം ഉണ്ടായിരിക്കുക. ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല. കണ്ടെയ്ൻമെന്റ് സോണിലെ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾ പാടില്ല. ബീച്ചുകളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
