നിപ ജാഗ്രത; മാഹിയിൽ തിങ്കളാഴ്ച മുതൽ സെപ്റ്റംബർ 24 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
Sep 17, 2023, 22:30 IST

മാഹി: നിപ വൈറസ് ബാധയെത്തുടർന്ന് മാഹി കേന്ദ്രഭരണ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
തിങ്കളാഴ്ച മുതൽ സെപ്റ്റംബർ 24 വരെ മാഹിയിലെ സ്കൂളുകൾ, മദ്രസകൾ, പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം പരീക്ഷകൾക്ക് മാറ്റമില്ലെന്നും ഇവ മുൻനിശ്ചയിച്ച പ്രകാരം നടത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.