നിപ ജാഗ്രത: കണ്ടെയ്ന്മെന്റ് സോണില്‍ നിന്നു ശബരിമല തീർഥാടനം പാടില്ലെന്ന് നിർദേശം
Updated: Sep 19, 2023, 08:06 IST

തിരുവനന്തപുരം: നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ശബരിമല തീർഥാടകര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. കണ്ടെയ്മെന്റ് സോണില്‍നിന്നു ശബരിമല തീർഥാടനം പാടില്ലെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
കണ്ടെയ്മെന്റ് സോണില്‍ ഉള്‍പ്പെട്ട പ്രദേശം ശബരിമല തീർഥാടകര്‍ സന്ദര്‍ശിക്കരുതെന്നും പനി, ജലദോഷം, ശ്വാസകോശ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ യാത്ര ഒഴിവാക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തിൽ പറയുന്നു. മറ്റ് രോഗ ബാധിതര്‍ അനുബന്ധ ചികിത്സ രേഖകള്‍ കൈയില്‍ കരുതണമെന്നും മാര്‍ഗനിര്‍ദ്ദേശത്തിൽ വ്യക്തമാക്കുന്നു.
