നിപ ജാഗ്രത: ശബരിമല തീർഥാടകർക്ക് ആവശ്യമെങ്കിൽ മാർഗനിർദേശം പുറപ്പെടുവിക്കണം
Sep 16, 2023, 06:47 IST

കൊച്ചി: നിപ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ ശബരിമല തീർഥാടകർക്കായി ആവശ്യമെങ്കിൽ മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. ദേവസ്വം കമ്മീഷണറുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി ആരോഗ്യ സെക്രട്ടറിക്ക് നിർദേശം നൽകി. കന്നിമാസപൂജക്കായി മറ്റന്നാൾ നട തുറക്കാനിരിക്കെയാണ് കോടതിയുടെ നിർദേശം നൽകിയത്. കോഴിക്കോട് ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്തിയെന്നും സർക്കാർ കോടതിയെ അറിയിച്ചു.