

കൊച്ചി: നാഷണല്‍ പെയ്മെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പൂര്‍ണ സബ്സിഡിയറിയായ എന്‍പിസിഎല്‍ ഭാരത് ബില്‍പേ ലിമിറ്റഡ് (എന്‍ബിബിഎല്‍) ക്ലിയറിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പൂര്‍ണ സബ്സിഡിയറിയായ ക്ലിയര്‍കോര്‍പ്പുമായി സഹകരിച്ച് ഭാരത് കണക്ടില്‍ വിദേശനാണ്യ വിനിമയ വിഭാഗം ആരംഭിച്ചു. ക്ലിയര്‍കോര്‍പ്പിന്‍റെ വിദേശനാണ്യ വിനിമയ റീട്ടെയില്‍ സംവിധാനവുമായി സംയോജിപ്പിച്ചാണ് ഈ സേവനം ലഭ്യമാക്കുന്നത്.
തങ്ങള്‍ക്കു താല്‍പര്യമുള്ള ബാങ്കിങ്, പെയ്മന്‍റ് ആപ്പിനെ ഭാരത് കണക്ടുമായി സംയോജിപ്പിച്ച് റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് വിദേശനാണ്യം പ്രയോജനപ്പെടുത്താന്‍ ഇതു വഴിയൊരുക്കും.
തല്‍സമയ വിനിമയ നിരക്കുകള്‍ വീക്ഷിക്കാനും സുരക്ഷിത സംവിധാനങ്ങളിലൂടെ ഏറ്റവും മികച്ച നിരക്കുകള്‍ പ്രയോജനപ്പെടുത്താനും ഇതു വഴിയൊരുക്കും. ഇന്ത്യക്കാര്‍ക്ക് വിദേശ നാണ്യം പ്രയോജനപ്പെടുത്താനുള്ള പുതിയൊരു പാതയാണ് ഇതിലൂടെ തുറന്നു കിട്ടുന്നതെന്ന് പുതിയ അവതരണത്തെ കുറിച്ചു സംസാരിക്കവെ എന്‍ബിബിഎല്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ നൂപര്‍ ചതുര്‍വേദി പറഞ്ഞു. സുഗമമായ, സുതാര്യമായ ഡിജിറ്റല്‍ പ്രയാണമാണിതു ലഭ്യമാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
2019-ല്‍ ക്ലിയര്‍കോര്‍പ്പ് ആരംഭിച്ച എഫ്എക്സ്-റീട്ടെയില്‍ പ്ലാറ്റ്ഫോം, വിദേശനാണ്യ വിലനിര്‍ണ്ണയത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നു. 2024 ഡിസംബര്‍ 06-ന് അതിന്‍റെ വികസന, നിയന്ത്രണ നയങ്ങളെക്കുറിച്ചു ആര്‍ബിഐ പ്രഖ്യാപിച്ചതുപോലെ, ഭാരത് കണക്റ്റുമായി എഫ്എക്സ്-റീട്ടെയില്‍ പ്ലാറ്റ്ഫോമിന്‍റെ ലിങ്കേജ് ഒരു സുപ്രധാന ചുവടുവയ്പ്പാണ്. ഇന്ത്യന്‍ രൂപയുമായുള്ള വിനിമയത്തിലുടെ യുഎസ് ഡോളര്‍ വാങ്ങല്‍ തുടങ്ങി, കൂടുതല്‍ സുതാര്യതയോടും നീതിയോടും കൂടി ഫോറെക്സ് വിപണിയിലേക്ക് പ്രവേശിക്കാന്‍ ഇത് ഉപയോക്താക്കളെ പ്രാപ്തരാക്കുന്നുവെന്ന് സിസിഐഎല്‍ എംഡി ശ്രീ ഹരേ കൃഷ്ണ ജെന പറഞ്ഞു.
പാന്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് വെരിഫിക്കേഷനിലൂടെ ഭാരത് കണക്ടിലെ വിദേശനാണ്യ സേവനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാം.