Times Kerala

ന​വ​കേ​ര​ള സ​ദ​സ്; വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച് കോ​ഴി​ക്കോ​ട് ക​ള​ക്ട​ർ

 
ന​വ​കേ​ര​ള സ​ദ​സ്; വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച് കോ​ഴി​ക്കോ​ട് ക​ള​ക്ട​ർ
കോ​ഴി​ക്കോ​ട്: ന​വ​കേ​ര​ള സ​ദ​സ് ന​ട​ക്കു​ന്ന കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്രഖ്യാപിച്ചു. ജി​ല്ലാ ക​ള​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സിം​ഗ് ആ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. ന​വ​കേ​ര​ള സ​ദ​സി​ന് വേ​ദി​ക​ളാ​യി നി​ശ്ച​യി​ച്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും  അ​വ​ധി ബാ​ധ​കമാണ്. ന​വം​ബ​ർ 24ന് ​പേ​രാ​മ്പ്ര ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നും മേ​മു​ണ്ട എ​ച്ച്എ​സ്എ​സി​നും 25 ന് ​ബാ​ലു​ശേ​രി ജി​എ​ച്ച്എ​സ്എ​സി​നും ന​ന്മ​ണ്ട എ​ച്ച്എ​സ്എ​സി​നും 26ന് ​കു​ന്ദ​മം​ഗ​ലം എ​ച്ച്എ​സ്എ​സി​നും കെ​എം​ഒ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു​മാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചിരിക്കുന്നത്. 

Related Topics

Share this story