നവകേരള സദസ്സ്: ഗുരുവായൂരിൽ വികസന സെമിനാർ 28 ന്
Nov 21, 2023, 23:05 IST

ഗുരുവായൂർ മണ്ഡലം നവകേരള സദസ്സിനോടനുബന്ധിച്ച് നവംബർ 28 ന് രാവിലെ 10 ന് ചാവക്കാട് നഗരസഭാ കോൺഫറൻസ് ഹാളിൽ വികസന സെമിനാർ സംഘടിപ്പിക്കും. നവകേരള സദസ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് എൻ കെ അക്ബർ എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിവിധ വകുപ്പുകളുടെ അഭിമുഖ്യത്തിൽ ഗുരുവായൂർ മണ്ഡലത്തിലെ വികസനം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് വകുപ്പു മേധാവികൾ അവതരിപ്പിക്കും.

നവകേരളം നടത്തിപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ വിവിധ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ചാവക്കാട് നഗരസഭാ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ നവകേരള സദസ്സ് മണ്ഡലം കോർഡിനേറ്റർ ഡി ഷാജിമോൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.