Times Kerala

നവകേരള യാത്ര പരാജയം: 'മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമാണ് മ്യൂസിയത്തിൽ സൂക്ഷിക്കേണ്ടത്’; ചെന്നിത്തല

 
ക്ഷീ​ണി​താ​വ്; പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗ​മാ​ക്കാ​ത്ത​തി​ൽ ചെ​ന്നി​ത്ത​ല അ​തൃ​പ്തി​യി​ൽ

‘നവകേരള’ യാത്ര പരാജയമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. തീർത്തും രാഷ്ട്രീയ പരിപാടിയാണ് നവകേരള സദസ്സെന്ന പേരിൽ നടക്കുന്നത്. ജനങ്ങളുടെ ഒരു പരാതിയും സർക്കാർ പരിഗണിക്കുന്നില്ല. വാഹനമല്ല, മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമാണ് മ്യൂസിയത്തിൽ സൂക്ഷിക്കേണ്ടതെന്നും ചെന്നിത്തല പരിഹസിച്ചു.

സർക്കാർ നിർബന്ധിച്ച് കൊണ്ടുവരുന്ന ആളുകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. സദസ്സിന്റെ പേരിൽ  വൻ പണപ്പിരിവാണ് നടക്കുന്നത്. പാർട്ടിക്കാർ ഉൾപ്പെടെ വൻതുകയാണ് പിരിക്കുന്നത്. തലപ്പാവ് ധരിച്ച മുഖ്യമന്ത്രി രാജഭരണകാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Related Topics

Share this story