Times Kerala

മന്ത്രി കെ രാധാകൃഷ്ണനെ ഒഴിവാക്കി നവ കേരള സദസ്സ് പോസ്റ്റർ; സാങ്കേതിക പിഴവെന്ന് നേതാക്കൾ

 
മന്ത്രി കെ രാധാകൃഷ്ണനെ ഒഴിവാക്കി നവ കേരള സദസ്സ് പോസ്റ്റർ; സാങ്കേതിക പിഴവെന്ന് നേതാക്കൾ
മന്ത്രി കെ രാധാകൃഷ്ണനെ ഒഴിവാക്കി നവ കേരള സദസ്സ് പോസ്റ്റർ. കൊയിലാണ്ടി അസംബ്ലി മണ്ഡലം കമ്മിറ്റി അടിച്ച നവ കേരള സദസിന്റെ പോസ്റ്ററിൽ നിന്നാണ് മന്ത്രി കെ രാധാകൃഷ്ണ നെ ഒഴിവാക്കിയത്. സാങ്കേതിക പിഴവ് എന്ന് നേതാക്കൾ വിശദീകരിച്ചു. പിഴവ് അറിഞ്ഞതോടെ പോസ്റ്റർ മാറ്റി സ്ഥാപിച്ചു. ഈ മാസം 25 നാണ് കൊയിലാണ്ടിയിൽ നവകേരള സദസ്സ് നടക്കുന്നത്.


കേ​ര​ള​ത്തി​ലെ മാ​റ്റ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ എ​ൽ​ഡി​എ​ഫ്; നവകേരള ബസിലെ ആർഭാടം കണ്ടെത്താൻ ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

ദേ​ശീ​യ​പാ​ത നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും രാ​ജ്യ​ത്ത് ആ​ദ്യം ദേ​ശീ​യ​പാ​ത വി​ക​സ​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ഞ്ചേ​ശ്വ​ര​ത്തെ പൈ​വ​ളി​ഗെ ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​വ​കേ​ര​ള​സ​ദ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പ​റ​ഞ്ഞത്.  കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ നിന്നും താനും മറ്റ് മന്ത്രിമാരും ആദ്യമായി ബസില്‍ കയറി, എന്നാല്‍ ബസിന്റെ ആഡംബരം എന്താണെന്ന് എത്ര പരിശോധിച്ചിട്ടും മനസിലായില്ല.അതിനാല്‍ പരിപാടി കഴിയുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ബസില്‍ കയറണം. അതിന്റെ ഉള്ളില്‍ പരിശോധന നടത്തി ആഡംബരം മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016 ന് മുൻപ് കേരളീയർ കടുത്ത നിരാശയിൽ ആയിരുന്നു. മാറ്റം ഉണ്ടാകില്ലെന്ന് കരുതിയിടത്താണ് ഇടത് സർക്കാർ ഭരണത്തിലെത്തിയത്. ദേശീയ പാതയെന്ന് വിശ്വസിക്കാൻ പറ്റാത്ത രീതിയിലായിരുന്ന റോഡുകൾ മെച്ചപ്പെടുത്തി. കേരളത്തിൽ ദേശീയ പാതാവികസനം ഇനി നടക്കില്ലെന്ന് ഒരു കാലത്ത് ജനം വിശ്വസിച്ചു. പക്ഷേ ഇന്നങ്ങനെയല്ല. സമയബന്ധിതമായി എല്ലാം പൂർത്തിയാക്കുമെന്ന് ജനം വിശ്വസിക്കുന്നു. യുഡിഎഫ് സർക്കാർ ആയിരുന്നെങ്കിൽ കേരളത്തിൽ മാറ്റം ഉണ്ടാകുമായിരുന്നില്ല. ന​വ​കേ​ര​ള സ​ദ​സ് പൂ​ര്‍​ണ​മാ​യും സ​ര്‍​ക്കാ​ര്‍ പ​രി​പാ​ടി​യാ​ണ്. ഈ ​പ​രി​പാ​ടി​യി​ല്‍ ഇ​വി​ടു​ത്തെ എം​എ​ല്‍​എ പ​ങ്കെ​ടു​ക്കേ​ണ്ട​ത് ആ​യി​രു​ന്നു. എ​ന്നാ​ല്‍ ലീ​ഗ് എം​എ​ല്‍​എ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് കോ​ണ്‍​ഗ്ര​സി​ന് നി​ര്‍​ബ​ന്ധമെന്നും  നാ​ടി​ന്‍റെ ജ​നാ​ധി​പ​ത്യ​ത്തി​ന് വി​രു​ദ്ധ​മാ​ണ് അ​വ​രു​ടെ സ​മീ​പ​നമെന്നും മുഖ്യമന്ത്രി വിമർശിച്ചു. 

Related Topics

Share this story