നവകേരള സദസ് ജനങ്ങള്‍ക്കനിവാര്യം; ജനലക്ഷങ്ങള്‍ പിന്തുണയ്ക്കുന്നതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല: മുഖ്യമന്ത്രി
Nov 21, 2023, 14:31 IST

നവകേരള സദസ് ജനങ്ങള്‍ക്കാവശ്യമുള്ള പരിപാടിയാണെന്നും അതിനാലാണ് ജനലക്ഷങ്ങള്‍ പിന്തുണയുമായെത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതിൽ ആരും അസൂയപ്പെട്ടിയ്യോ കെറുവിച്ചിട്ടോ അമര്‍ഷം പ്രകടിപ്പിച്ചിട്ടോ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് നാടിന്റെ വികാരമാണ്. അതുകൊണ്ടാണ് ഭേദചിന്തയില്ലാതെ, പ്രായവ്യത്യസമില്ലാതെ എല്ലാവരും ഒഴുകിയെത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസ് സര്‍ക്കാരിന് വലിയ കരുത്തായി മാറുകയാണ്. നമ്മുടെ നാട് പുതിയ തലത്തിലേക്ക് ഉയർന്ന് എല്ലാ മേഖലയിലും വലിയ തോതിലുള്ള മാറ്റം സൃഷ്ടിക്കാനാണ് ശ്രമം. ചെറിയ ചെറിയ കാര്യങ്ങളടക്കം നമുക്ക് പ്രാധാന്യമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.