Times Kerala

 മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് സെന്റ് ജോര്‍ജ്ജ് സ്വര്‍ണ നാണയങ്ങള്‍ അവതരിപ്പിച്ചു

 
 മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് സെന്റ് ജോര്‍ജ്ജ് സ്വര്‍ണ നാണയങ്ങള്‍ അവതരിപ്പിച്ചു
 

കൊച്ചി:  എം മാത്യു മുത്തൂറ്റ് ഗ്രൂപ്പ് കമ്പനിയായ മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് 24 കാരറ്റ് സ്വര്‍ണത്തിലുള്ള അര ഗ്രാം, ഒരു ഗ്രാം, രണ്ടു ഗ്രാം സെന്റ് ജോര്‍ജ്ജ് നാണയങ്ങള്‍ അവതരിപ്പിച്ചു.  മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നാണയങ്ങള്‍ പുറത്തിറക്കി. മാത്യു മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് എം മാത്യു, മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ്, എംഎംഎഫ്എല്‍ സിഇഒ പി.ഇ മത്തായി, മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് അസോസ്സിയേറ്റ് വൈസ് പ്രസിഡന്റ് ജിസ്സണ്‍ തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

സവിശേഷമായ സെന്റ് ജോര്‍ജ്ജ് നാണയങ്ങള്‍ പുറത്തിറക്കുന്നതില്‍ തങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടെന്ന്  ഈ അവസരത്തില്‍ സംസാരിച്ച മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്‌സ് മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. 

സെന്റ് ജോര്‍ജ്ജിന്റെ അനുഗ്രഹങ്ങളുമായി കൂടി ബന്ധപ്പെട്ട പ്രതീകമാണ് ഈ സ്വര്‍ണ നാണയങ്ങളെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് സിഇഒ പി. ഇ മത്തായി പറഞ്ഞു

മിനി മുത്തൂറ്റ് ഫിനാന്‍സിയേഴ്‌സ് ശാഖകള്‍ സന്ദര്‍ശിച്ചോ കമ്പനി വെബ്‌സൈറ്റായ www.muthootturoyalgold.com വഴിയോ ഉപഭോക്താക്കള്‍ക്ക് സെന്റ് ജോര്‍ജ്ജ് നാണയങ്ങള്‍ വാങ്ങാനാവും.

Related Topics

Share this story