മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം: മകളുടെ പ്രസ്താവന തിരുത്തി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ | Muslim women

കൊച്ചിയിലെ പരിപാടിക്കിടെയായിരുന്നു ഈ പരാമർശം
മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം: മകളുടെ പ്രസ്താവന തിരുത്തി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ | Muslim women
Updated on

കോഴിക്കോട്: മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് മകൾ നടത്തിയ പ്രസ്താവന തിരുത്തി മുസ്‍ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ രംഗത്തെത്തി. മകളുടെ പ്രതികരണം കേരളത്തിലെ മുഖ്യധാരാ മുസ്ലിം വിശ്വാസരീതികളുമായോ പണ്ഡിത സമൂഹത്തിന്റെ തീർപ്പുകളുമായോ യോജിക്കുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.(Muslim women's entry into mosques, Munavvar Ali Shihab Thangal corrects his daughter's statement)

കൊച്ചിയിലെ പരിപാടിക്കിടെയായിരുന്നു മുനവ്വറലി ശിഹാബ് തങ്ങളുടെ മകൾ മുസ്‍ലിം സ്ത്രീകളുടെ പള്ളി പ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. ഇസ്ലാമിൽ ഹജ്ജ് കർമ്മത്തിലടക്കം സ്ത്രീകൾ പങ്കെടുക്കുന്നുണ്ടെങ്കിൽ പള്ളികളിൽ പ്രവേശന വിലക്ക് എന്തിന് എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചത്.

"സ്ത്രീകൾ പള്ളികളിൽ പ്രവേശിക്കരുതെന്ന് ചിലർ ഉണ്ടാക്കിയെടുത്തതാണ്. വരും കാലത്ത് ഉടൻ തന്നെ ഇതിൽ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നതായും" അവർ പറഞ്ഞു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ യാഥാസ്ഥിതിക വിഭാഗത്തിൽനിന്ന് ശക്തമായ വിമർശനമുയർന്നതിനെ തുടർന്നാണ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രതികരണവുമായി രംഗത്തെത്തിയത്.

മകളുടെ പ്രതികരണത്തെക്കുറിച്ച് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞത് "മകൾ നൽകിയ പ്രതികരണം കേരളത്തിലെ മുഖ്യധാര മുസ്ലിം വിശ്വാസരീതികളുമായോ പണ്ഡിത സമൂഹത്തിന്റെ തീർപ്പുകളുമായോ യോജിക്കുന്നതല്ലെന്ന കാര്യം ഉത്തമ ബോധ്യമുണ്ട്. മകളുടെ മറുപടി, ആ വിഷയത്തിൽ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ ഇതുവരെ കൈവരിക്കാത്ത 16 കാരിയായ കുട്ടിയുടെ, ആലോചനാപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം കാണണം" എന്നാണ്.

"കേരളത്തിലെ പരമ്പരാഗത മുസ്ലിം പണ്ഡിത സമൂഹം അവരുടെ ആഴത്തിലുള്ള ജ്ഞാനത്തെ ആധാരമാക്കി വ്യക്തമായി നിർവചിച്ചിട്ടുള്ള ഒരു വിഷയത്തിൽ, ഒരു പിതാവെന്ന നിലയിൽ മുഴുവൻ ഉത്തരവാദിത്വബോധത്തോടെയും മകളുടെ ആ മറുപടി ഞാൻ ഇവിടെ തിരുത്തുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com