തൃശൂരിൽ പോക്സോ കേസിൽ മുസ്ലീം ലീഗ് നേതാവ് അറസ്റ്റിൽ
Sep 9, 2023, 19:44 IST

പോക്സോ കേസിൽ മുസ്ലീം ലീഗ് നേതാവ് അറസ്റ്റിൽ. തൃശൂർ മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെരീഫ് ചിറക്കലിനെയാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയെയാണ് പ്രതി പീഡനത്തിനിരയാക്കിയത്.