
കോട്ടയം : സ്വര്‍ണക്കടയുടമയെ കടയ്ക്കുള്ളില്‍ കയറി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. കോട്ടയം രാമപുരത്താണ് അതിക്രൂരമായ സംഭവം നടന്നത്. ആക്രമണത്തിന് പിന്നാലെ പ്രതി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.
ശനിയാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് സംഭവം നടന്നത്. കണ്ണനാട്ട് എന്ന സ്വര്‍ണക്കടയുടെ ഉടമയായ കണ്ണനാട്ട് അശോകന് (54) നേര്‍ക്കാണ് ആക്രമണമുണ്ടായത്. രാമപുരം ഇളംതുരുത്തിയില്‍ വീട്ടില്‍ തുളസീദാസ് (54)ആണ് കടയിലെത്തി പെട്രോള്‍ അശോകന്റെ ദേഹത്തൊഴിച്ച് തീകൊളുത്തിയത്.
പൊള്ളലേറ്റ അശോകനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. തുളസീദാസും അശോകനും തമ്മില്‍ കുറച്ചുകാലമായി സാമ്പത്തിക തര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്റ്റേഷനില്‍ കേസുകൾ ഉണ്ട്.