Times Kerala

 പശു ഫാമിലെ ജലസംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിച്ചു

 
പശു ഫാമിലെ ജലസംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിച്ചു
പാലക്കാട്: ചെർപ്പുളശ്ശേരിയിൽ പശു ഫാമിലെ ജലസംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിച്ചു. ബംഗാൾ സ്വദേശി ബസുദേവിന്റെ ഭാര്യ ഷൈമിലി (30), മകൻ സമീറാം (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്. ഉച്ചക്ക് ഒരു ‌മണിയോടെ ഫാം പരിസരത്തെത്തിയ നാട്ടുകാരാണ് ജലസംഭരണിയുടെ പരിസരത്ത് അമ്മയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

വെള്ളിനേഴിയിലെ നെല്ലിപ്റ്റക്കുന്ന് പ്രദേശവാസിയായ ചെട്ടിയാർ തൊടി രതീഷിന്റെ ഉടമസ്ഥതയിലുള്ള പശു ഫാമിൽ ജോലി ചെയ്യുകയായിരുന്നു ഷമാലിയും കുടുംബവും. യുവതിയും കുഞ്ഞും പശുക്കൾക്ക് പുല്ലരിഞ്ഞ ശേഷം ടാപ്പിൽ നിന്നും കൈ കഴുകുമ്പോൾ ജലസംഭരണി തകരുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.  ഒന്നര വർഷം മുമ്പ് നിർമിച്ച ജലസംഭരണിയാണ് തകർന്നത്. 

Related Topics

Share this story