മോഫിയയുടെ മരണം; ഭര്‍ത്താവും മാതാപിതാക്കളും റിമാന്‍ഡില്‍

mofia-husband-arrest
 കൊച്ചി: ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീൺ  ആത്മഹത്യ ചെയ്ത സംഭവത്തിൽ  ഭര്‍ത്താവ് മുഹമ്മദ് സുഹൈലും മാതാപിതാക്കളും റിമാന്‍ഡില്‍. വൈദ്യപരിശോധനയ്ക്കു ശേഷമാണ് ഇവരെ രാവിലെ കോടതിയില്‍ ഹാജരാക്കിയത്. ഇവരെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ അപേക്ഷ ഈ ഘട്ടത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട് .ഇന്നലെയാണ് കോതമംഗലത്തെ ബന്ധുവീട്ടില്‍ നിന്ന് പ്രതികളെ ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റു ചെയ്തിരിക്കുന്നത്.

Share this story