മൊഫിയ പര്‍വീണിന്റെ ആത്മഹത്യ: വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

മൊഫിയ പര്‍വീണിന്റെ ആത്മഹത്യ: വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍
 

കൊച്ചി: ആലുവയില്‍ നിയമ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. ആലുവ റൂറല്‍ എസ്.പി. അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. കേസ് ഡിസംബര്‍ 27-ന് പരിഗണിക്കും.

ഭര്‍ത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനമാണ് മരണകാരണമെന്നും സ്ഥലം പോലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ നടപടി വേണമെന്നും പറയുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത സാഹചര്യത്തിലാണ് കമ്മീഷന്‍ ഇടപെടൽ. 

തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി മൊഫിയ പര്‍വീണാണ് കഴിഞ്ഞദിവസം വീട്ടില്‍ ജീവനൊടുക്കിയത്.

Share this story