നവകേരള സദസിനെ വിമർശിച്ച് എം എം ഹസൻ
Nov 18, 2023, 11:55 IST

തിരുവനന്തപുരം: ഇന്നുമുതൽ നടക്കുന്നത് ദുരിത കേരള സദസ്സാണെന്ന് പറഞ്ഞ് യുഡിഎഫ് കൺവീനർ എം എം ഹസൻ. പരിപാടിയെ നവ കേരള ബെൻസ് യാത്രയെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തു. ജനത്തെ കബളിപ്പിക്കുന്ന യാത്രയാണിത്. ജനം പട്ടിണി കിടക്കുമ്പോൾ സർക്കാർ ധൂർത്തും ആഡംബരവും നടത്തുകയാണ്. ഈ പരിപാടിയിൽ പങ്കെടുത്തിരുന്നെങ്കിൽ അത് യുഡിഎഫ് എംഎൽഎമാർ ചെയ്യുന്ന ഹിമാലയൻ ബ്ലൻഡർ ആയേനെ എന്നും ഹസൻ പറഞ്ഞു. ഇത് രാഷ്ട്രീയപ്രചാരണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ നവകേരള സദസ്സ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം ഹിമാലയൻ ബ്ലണ്ടറാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വിമർശിച്ചിരുന്നു. നികുതിപ്പണം ഉപയോഗിച്ച് ജനസദസ്സിന്റെ മറവിൽ പിണറായി വിജയൻ നടത്തുന്ന ബസ് യാത്രയും കേന്ദ്ര പദ്ധതികളുടെ പ്രചാരണത്തിനായി മോദി നടത്തുന്ന രഥയാത്രയും അഴിമതിയാണെന്ന് എംഎംഹസ്സന്‍ പറഞ്ഞു.ജനസദസ് എൽഡിഎഫ് ന് പൂട്ടടിക്കാനുളള പരിപാടിയാണ് ഇതെന്ന് ഹസ്സന്‍ പറഞ്ഞു.