ഒരിക്കലും മടങ്ങിവരാത്ത നിത്യതയിലേക്ക് അവൻ യാത്രയായി, കളിചിരിയും ചിത്രങ്ങളും ആഗ്രഹങ്ങളുമെല്ലാം ബാക്കിവെച്ച്.. (Mithun's funeral updates)
തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുൻ എന്ന വിദ്യാർത്ഥിയുടെ സംസ്ക്കാരം പൂർത്തിയായി. സ്‌കൂളിൽ പൊതുദർശനത്തിന് ശേഷം ഉച്ചയോടെയാണ് മൃതദേഹം വീട്ടിൽ എത്തിച്ചത്.
നിരവധി പേരാണ് വീട്ടിൽ അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയത്. അമ്മ സുജയും അച്ഛൻ മനുവും അന്ത്യചുംബനം നൽകിയത് വേദനയുണർത്തുന്ന കാഴ്ച ആയിരുന്നു. കുഞ്ഞനിയൻ സുജിനാണ് മിഥുൻ്റെ അന്ത്യകർമ്മങ്ങൾ ചെയ്തത്. ശാസ്താംകോട്ടയിലെ വിളന്തറയിലെ വീട്ടുവളപ്പിലാണ് മിഥുൻ ഇനി ഉറങ്ങുക.
നിത്യശാന്തിയിൽ ആ കുഞ്ഞ് ഹൃദയം തളർന്നുറങ്ങുമ്പോൾ, ആ ഹൃദയം നിലയ്ക്കാൻ കാരണക്കാർ ആര് ? ഉത്തരം നിങ്ങൾ തന്നെ തീരുമാനിക്കുക..