കൊല്ലം : തേവലക്കര ബോയ്സ് സ്‌കൂളിൽ ഷോക്കേറ്റ് ജീവൻ നഷ്‌ടമായ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുനെ കാണാൻ അമ്മയെത്തിയിരുന്നു. കുടുംബത്തെ കരകയറ്റാനായി വിദേശത്ത് ജോലിക്ക് പോയ സുജ, മകനെ ഇങ്ങനെ കാണണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. (Mithun's funeral updates)
എന്നാൽ, വിധി കാത്ത് വച്ചത് ഒരു മഹാ ദുരന്തമായിരുന്നു. മകൻ്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ കണ്ണിമ ചിമ്മാതെ, കരയാതെ ഒറ്റയിരുപ്പ് ഇരിക്കുകയാണ് അവർ. കണ്ടു നിൽക്കുന്നവർക്ക് കൂടി അത് താങ്ങാൻ സാധിക്കുന്നുണ്ടായിരുന്നില്ല.
ഇന്ന് രാവിലെയാണ് ഇൻഡിഗോ വിമാനത്തിൽ സുജ നാട്ടിയിലേക്ക് തിരികെയെത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ മിഥുൻ്റെ സംസ്ക്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടക്കും.