കൊല്ലം : തേവലക്കര ബോയ്സ് സ്‌കൂളിൽ ഷോക്കേറ്റ് ജീവൻ നഷ്ടപ്പെട്ട മിഥുൻ എന്ന എട്ടാം ക്ലാസുകാരൻ്റെ അമ്മ സുജ മകനെ ഒരു നോക്ക് കാണാനായി എത്തി. മൃതദേഹത്തിനരികെ അവരെത്തി. (Mithun's funeral updates)
സ്‌കൂളിലെ പൊതുദർശനം കഴിഞ്ഞ് വിലാപയാത്രയായി മിഥുനെ കൊണ്ടുവരുമ്പോൾ നൂറു കണക്കിന് പേരും ഒപ്പമുണ്ടായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയുടെ അച്ഛമ്മയായ മണിയമ്മയെ തിരികെ എത്തിച്ചിട്ടുണ്ട്.
വൈകുന്നേരം നാല് മണിക്കാണ് വീട്ടുവളപ്പിൽ സംസ്ക്കാരം നടക്കുന്നത്. സ്‌കൂളിന് പുറത്ത് പോലും ആളുകളുടെ വലിയ നിരയായിരുന്നുഉണ്ടായിരുന്നത്. കൊച്ചി വിമാനത്താവളത്തിൽ നിന്നാണ് അമ്മ സുജ കൊല്ലത്തേക്ക് എത്തിയത്. പോലീസ് അകമ്പടിയോടെയാണ് അവർ എത്തിയത്.