Mithun's funeral : ഒടുവിൽ മിഥുൻ വീട്ടിലെത്തി: വിലപിച്ച് നാട്, സംസ്ക്കാരം വൈകുന്നേരം 4ന് ശേഷം

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയുടെ അച്ഛമ്മയായ മണിയമ്മയെ തിരികെ എത്തിച്ചിട്ടുണ്ട്
Mithun's funeral : ഒടുവിൽ മിഥുൻ വീട്ടിലെത്തി: വിലപിച്ച് നാട്, സംസ്ക്കാരം വൈകുന്നേരം 4ന് ശേഷം
Published on

കൊല്ലം : ഒടുവിൽ മിഥുൻ വിളന്തറയിലെ വീട്ടിലേക്ക് മടങ്ങിയെത്തി. ചിത്രം വരച്ചും, സഹോദരനൊപ്പം കളിച്ചും, കുടുംബത്തോടൊപ്പം ചിരിച്ചും അവൻ കഴിഞ്ഞ ചെറുതെങ്കിലും 'വലുതായിരുന്ന' ആ വീട്ടിൽ.. (Mithun's funeral updates)

സ്‌കൂളിലെ പൊതുദർശനം കഴിഞ്ഞ് വിലാപയാത്രയായി മിഥുനെ കൊണ്ടുവരുമ്പോൾ നൂറു കണക്കിന് പേരും ഒപ്പമുണ്ടായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയുടെ അച്ഛമ്മയായ മണിയമ്മയെ തിരികെ എത്തിച്ചിട്ടുണ്ട്.

വൈകുന്നേരം നാല് മണിക്ക് ശേഷമാണ് വീട്ടുവളപ്പിൽ സംസ്ക്കാരം നടക്കുന്നത്. സ്‌കൂളിന് പുറത്ത് പോലും ആളുകളുടെ വലിയ നിരയായിരുന്നുഉണ്ടായിരുന്നത്. കൊച്ചി വിമാനത്താവളത്തിലെത്തിയ അമ്മ സുജ കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ട്. പോലീസ് അകമ്പടിയോടെയാണ് അവർ എത്തുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com