കൊല്ലം : തനിക്കെത്രയും പ്രിയപ്പെട്ട കൂട്ടുകാരെയും അധ്യാപകരെയുമൊക്കെ കണ്ടു മിഥുൻ സ്‌കൂളിൽ നിന്നും മടങ്ങുകയാണ്. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസുകാരൻ്റെ മൃതദേഹവുമായി വിലാപയാത്ര വീട്ടിലേക്ക് പുറപ്പെട്ടു. (Mithun's funeral updates)
കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിക്കാനായി സഹപാഠികളും നാട്ടുകാരും അധ്യാപകരുമെല്ലാം എത്തിയിരുന്നു. മൃതദേഹം വിളന്തറയിലെ വീട്ടിൽ എത്തിക്കും. വൈകുന്നേരം 5 മണിയോടെ സംസ്ക്കാരം നടക്കും.
സ്‌കൂളിന് പുറത്ത് പോലും ആളുകളുടെ വലിയ നിരയായിരുന്നുഉണ്ടായിരുന്നത്. കൊച്ചി വിമാനത്താവളത്തിലെത്തിയ അമ്മ സുജ കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ട്. പോലീസ് അകമ്പടിയോടെയാണ് അവർ എത്തുന്നത്. ഇതിനിടെ കരഞ്ഞു തളർന്ന മിഥുൻ്റെ അച്ഛമ്മയെയും ക്ലാസ് ടീച്ചറിനെയും ആശുപത്രിയിലേക്ക് മാറ്റി.