
കൊല്ലം : തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ മിഥുനെന്ന എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് ദാരുണാന്ത്യമടഞ്ഞ സംഭവത്തിൽ പോലീസ് സ്കൂൾ മാനേജ്മെൻ്റിനെയും കെ എസ് ഇ ബിയേയും പ്രതി ചേർക്കും. (Mithun death case )
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ പഞ്ചായത്ത് അസി. എൻജിനീയർക്കെതിരെയും കേസ് എടുക്കും. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും.
ഇത് ശാസ്താംകോട്ട ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ്. അന്വേഷണ ഉദ്യോഗസ്ഥൻ ശാസ്താംകോട്ട സി ഐ ആയിരിക്കും.