മുഖ്യമന്ത്രി പിണറായി വിജയൻ രാജ്യത്ത് മൂന്നാം മുന്നണിക്ക് നേതൃത്വം നൽകാൻ കെൽപ്പുള്ളയാളാണെന്ന് മന്ത്രി വി അബ്ദുറഹ്മാൻ

294

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ  രാജ്യത്ത് മൂന്നാം മുന്നണിക്ക് നേതൃത്വം നൽകാൻ കെൽപ്പുള്ളയാളാണെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ.  രാജ്യത്ത് ഒരുപാടു കാര്യങ്ങൾ . പിണറായി വിജയൻ നയിക്കുന്ന മൂന്നാം മുന്നണി മുന്നോട്ടു വെക്കും.

ഇതുസംബസിച്ച രേഖകൾ  വരാൻ പോകുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുമെന്ന് പിണറായി വിജയൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സിപിഐഎം നിർമിച്ച് നൽകുന്ന വീടിന് തറക്കല്ലിട്ട്  മലപ്പുറം ജില്ലയിലെ അരീക്കോട് മുണ്ടമ്പ്രയിൽ  സംസാരിക്കുകയായിരുന്നു മന്ത്രി.
 

Share this story