മന്ത്രി ആർ ബിന്ദുവിന്റെ മകന്‍ വിവാഹിതനായി
Sep 6, 2023, 11:25 IST

തൃശൂര്‍: ഉന്നത വിദ്യാഭ്യാസമന്ത്രി മന്ത്രി ആര്‍ ബിന്ദുവിന്റെയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവം എ വിജയരാഘവന്റെയും മകന്‍ ഹരികൃഷ്ണന്‍ വിവാഹിതനായി. അശ്വതിയാണ് വധു. രാവിലെ 10.30ന് കുട്ടനെല്ലൂര്‍ സീവീസ് പ്രസിഡന്‍സി ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

വയനാട്ടിൽ ഓടുന്ന കാറിന് തീപിടിച്ചു
വയനാട്: വൈത്തിരി തളിമലയിൽ ഓടുന്ന കാറിന് അഗ്നിബാധ. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രണ്ട് യാത്രക്കാരാണ് കാറിൽ ഉണ്ടായിരുന്നത്. ആർക്കും ആളപായമില്ല. കാറിന്റെ ബോണറ്റിൽ നിന്ന് തീപടരുകയായിരുന്നു. കൽപ്പറ്റ ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി തീയണച്ചു.