Times Kerala

 മിനിസ്‌ക്രീന്‍ താരം റൂബി ജുവല്‍ വിവാഹിതയായി

 
റൂബി ജുവല്‍
 മിനിസ്‌ക്രീന്‍ താരം റൂബി ജുവല്‍ വിവാഹിതയായി. സിനിമ മേഖലയിലെ അണിയറ പ്രവര്‍ത്തകനായ അജാസാണ് വരന്‍ . പരസ്പരം എന്ന പരമ്ബരയില്‍ സുചിത്ര എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതമായ താരമാണ് റൂബി ജുവല്‍.റൂബി തന്നെയാണ് വിവാഹ വിശേഷവും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു നടന്നത്.  മാട്രിമോണിയല്‍ വഴിയാണ് അജാസിന്റെ പ്രൊപ്പോസല്‍ വന്നതെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു. തന്റെ പ്രൊഫൈല്‍ കണ്ട് അജാസ് അപ്രോച്ച്‌ചെയ്തു. തുടര്‍ന്ന് ഇന്‍സ്റ്റയില്‍ ഡയറക്ടായി മെസേജ് ചെയ്തു. കുടുംബത്തെ വീട്ടിലേക്ക് അയക്കട്ടെ എന്ന് അജാസാണ് ചോദിച്ചത്. അങ്ങനെയാണ് കാര്യങ്ങള്‍ വിവാഹത്തിലേക്ക് എത്തിയതെന്നും റൂബി പറഞ്ഞിരുന്നു.

Related Topics

Share this story